കണ്ണൂർ: റിപ്പബ്ലിക് ദിനാഘോഷത്തിനിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ആശുപത്രി വിട്ടു.
കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ ദേശീയ പതാക ഉയർത്തി പ്രസംഗിക്കുന്നതിനിടെയായിരുന്നു മന്ത്രി കുഴഞ്ഞുവീണത്.
തൊട്ടുപിറകിലുണ്ടായിരുന്ന ജില്ലാ കളക്ടർ അരുൺ കെ. വിജയൻ, സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജ് എന്നിവർ ചേർന്ന് മന്ത്രിയെ വീഴാതെ പിടിക്കുകയായിരുന്നു. തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെയാണ് ആശുപത്രിവിട്ട് വീട്ടിലോട്ടു പോയത്.